സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 2000 കടന്നു

ജെഎന്‍1 ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി
kerala covid active cases crossed 2000 For the first time
kerala covid active cases crossed 2000 For the first time
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 292 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2041 ആയത്.

കൂടാതെ ഇന്നലെ 2 മരണം ഉണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്നലെ 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 292 പേരും കേരളത്തിലാണ്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1296 ആയി ഉയർന്നു.

അതേസമയം, കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഉപവകഭേദമായ ജെഎന്‍1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകള്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com