എടപ്പാൾ മേൽപ്പാലത്തിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം; 10 പേർക്ക് പരുക്ക്

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം
എടപ്പാൾ മേൽപ്പാലത്തിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം; 10 പേർക്ക് പരുക്ക്

മലപ്പുറം: എടപ്പാൾ മോൽപ്പാലത്തിനു മുകളിൽ കെഎസ്ആർടിസി ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രക്കാരായ പത്തുപേർക്ക് പരുക്കേറ്റു.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവർ രാജേന്ദ്രനാണ് അപകടത്തിൽ മരിച്ചത്. കെഎസ്ആർടിസി അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com