പാലക്കാട് : തിരുവേഗപ്പുറ കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടിത്തം. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി.
സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. കൊപ്പം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.