കോഴിക്കോട്ട് കാട്ടുപന്നി ആക്രമണത്തിൽ തൊഴിലാളിക്ക് പരുക്ക്

തൊഴിലുറപ്പ് തൊഴിലാളിയായ ദേവിക്കാണ് പരുക്കേറ്റത്.
1 injured in wild boar attack kozhikode

ദേവി

Updated on

കോഴിക്കോട്: കാട്ടുപന്നി ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റു. കോഴിക്കോട്ട് ചെറുക്കാട് കുറുവനന്തേരിയിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ദേവിക്കാണ് (65) പരുക്കേറ്റത്.

തൊഴിലാളികൾക്കു നേരെ കാട്ടുപന്നി പാഞ്ഞെത്തുകയായിരുന്നു. ചിതറിയോടുന്നതിനിടെയാണ് ദേവിയെ പന്നി ഇടിച്ചിട്ടത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ഥലത്ത് കാട്ടുപന്നി ശല‍്യം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com