കപ്പയുടെ തൊലി കഴിച്ചെന്ന് സംശയം; തൊടുപുഴയിൽ 13 പശുക്കൾ ചത്തു

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം
കപ്പയുടെ തൊലി കഴിച്ചെന്ന് സംശയം; തൊടുപുഴയിൽ 13 പശുക്കൾ ചത്തു

തൊടുപുഴ: വെളിയാമറ്റത്തു കുട്ടിക്കർഷകരുടെ 13 പശുക്കൾ ചത്തു. അഞ്ചണ്ണം ഗുരുതരാവസ്ഥയിൽ തുടരുന്നു. കപ്പത്തൊണ്ട് കഴിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. 15 വയസുകാരനായ മാത്യു ബെന്നിയുടെയും ജോർജിന്‍റെയും പശുക്കളാണ് ചത്തത്. ഇരുവരുടെയും പിതാവ് മരിച്ചതിനെ തുടർന്ന് കുട്ടികളാണഉ പശുക്കളെ വളർത്തിയിരുന്നത്. വെറ്റിനറി ഡോക്‌ടർമാർ പോസ്റ്റ്മോർട്ടം നടത്തുന്നതിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.