
ബസിൽ വച്ച് 13 കാരന് നേരെ മദ്രസ അധ്യാപകന്‍റെ ലൈംഗികാതിക്രമം
file
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സ്വകാര്യ ബസിൽ വച്ച് ലൈംഗികാതിക്രമത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കിഴിശേരി ചെങ്ങിണീരി കളത്തിങ്കൽ അലി അസ്കർ പുത്തലൻ (49) ആണ് പ്രതി.
ഇയാളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അസ്കർ 13 വയസുകാരനെ അടുത്തിരുത്തി ലൈംഗികാതിക്രമത്തിനു വിധേയനാക്കിയത്.
വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിനെ മാതാപിതാക്കൾ വിവരം അറിയിക്കുകയും കൊണ്ടോട്ടി സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.