കളമശേരിയിൽ 16.30 കോടി രൂപയുടെ റോഡുകൾക്ക് ഭരണാനുമതിയായി

മണ്ഡലത്തിലേയും സമീപപ്രദേശങ്ങളിലേയും ഗതാഗത സൗകര്യം ആധുനികവൽക്കരിക്കാൻ കഴിയുന്ന പ്രധാന ചുവടുവെയ്പാണിതെന്നും മന്ത്രി പറഞ്ഞു
കളമശേരിയിൽ 16.30 കോടി രൂപയുടെ റോഡുകൾക്ക് ഭരണാനുമതിയായി

കളമശേരി: കളമശേരി നിയമസഭാ മണ്ഡലത്തിലെ 8 റോഡുകൾ ബി.എം. ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 16.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മണ്ഡലത്തിലേയും സമീപപ്രദേശങ്ങളിലേയും ഗതാഗത സൗകര്യം ആധുനികവൽക്കരിക്കാൻ കഴിയുന്ന പ്രധാന ചുവടുവെയ്പാണിതെന്നും മന്ത്രി പറഞ്ഞു.

കളമശേരി മണ്ഡലത്തിലെ ആനച്ചാൽ മുതൽ ആലുവ പറവൂർ കവല വരെയുള്ള റോഡിന് 9.50 കോടി രൂപ അനുവദിച്ചു. ഇടപ്പള്ളി - മൂവാറ്റുപുഴ റോഡിലെ മുണ്ടം പാലം മുതൽ തേവയ്ക്കൽ വരെയുള്ള റോഡിൻ്റെ നിലവാരം ഉയർത്തുന്നതിനായി 1.20 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. മില്ലുപടി -കാക്കുനി മസ്ജിദ് റോഡിന് 60 ലക്ഷം രൂപ അനുവദിച്ചു. സെൻ്റ് ജോസഫ് തൃക്കാക്കര ടെമ്പിൾ റോഡ്, യൂണിവേഴ്സിറ്റി പുന്നക്കാട്ടുമൂല സീപോർട്ട് ലൈൻ റോഡ്, യൂണിവേഴ്സിറ്റി കോളനി സീപോർട്ട് റോഡ്, യൂണിവേഴ്സിറ്റി റിംഗ് റോഡ്, കൈപ്പടമുഗൾ എച്ച് എം ടി റോഡ് എന്നിവക്കായി - 5 കോടി എന്നിങ്ങനെയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.

കളമശേരി മണ്ഡലത്തിൽ ഏറ്റവും ഗുണനിലവാരമുള്ള റോഡുകൾ ഇതിലൂടെ ഉറപ്പാക്കാനാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എല്ലാ പ്രദേശങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവ്വീസുകൾ നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. കുടിവെള്ളം, സ്കൂൾ കെട്ടിടങ്ങൾ, കൃഷി, കായിക - ആരോഗ്യ മേഖലകൾ തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കുന്ന ബൃഹദ് പദ്ധതികൾക്കൊപ്പം ആധുനിക നിലവാരമുള്ള റോഡുകൾ കൂടി യാഥാർത്ഥ്യമാകുമെന്നും പി.രാജീവ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com