

അച്ചു
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 19കാരൻ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ 14കാരിക്കു നേരെയാണ് ലൈംഗികാതിക്രമം നടന്നത്. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നൽകുകയായിരുന്നു. തുടർന്നു പെൺകുട്ടി താമസിക്കുന്ന വീട്ടിൽ കയറുകയും പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
എന്നാൽ സംഭവ സമയം അതിക്രമം തടയാനെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കളെ അച്ചു ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു ഒളിവിൽ പോയ പ്രതിയെ തിരുവല്ല ഭാഗത്തു വച്ചു പിടികൂടുകയായിരുന്നു.