
ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ചു
ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺ വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും അഗ്നിരക്ഷാ സേനകളെത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.