പനി ബാധിച്ച് പെരുമ്പാവൂരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ലെന്ന് മാതാപിതാക്കൾ
2-month-old baby dies of fever in Perumbavoor

പനി ബാധിച്ച് പെരുമ്പാവൂരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

file image
Updated on

പെരുമ്പാവൂരിൽ: ഒക്കലിൽ പനി ബാധിച്ച് 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം- ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്.

തിങ്കളാഴ്ച്ച പുലർച്ചെയോടെ കുട്ടിക്ക് നല്ല പനി അനുഭവപ്പെട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറയുന്നു.

തുടർന്ന് വാഹനം കിട്ടാത്തതറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com