
ആലുവ: ആലുവ അത്താണിയിൽ രണ്ടു സ്ത്രീകൾ വാഹനമിടിച്ച് മരിച്ചു. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
കാംകോയിലെ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. ഇവർ റോഡ് മുറിച്ചു കിടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു.
വാൻ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാൻ അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.