
പിടികൂടിയത് 25 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം; ഒരാൾ അറസ്റ്റിൽ
കോതമംഗലം: കോതമംഗലം പോത്താനിക്കാട് 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ചയാൾ അറസ്റ്റിൽ. പോത്താനിക്കാട് ഞറളത്ത് വീട്ടിൽ പൗലോസ് മകൻ സനൽ പൗലോസ് (38) ആണ് അറസ്റ്റിലായത്. എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. ടി.സാജുവും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.