9-ാ മത് ദേശീയ എയ്‌റോ സ്‌കാറ്റോ ബോൾ ചാമ്പ്യൻഷിപ്പ്: കേരളത്തിന് രണ്ടാം സ്ഥാനം

നേപ്പാളിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഇന്ത്യൻ സെക്ഷൻ ക്യാമ്പിലേക്ക് കളമശേരിക്കാരിയും
9-ാ മത് ദേശീയ എയ്‌റോ സ്‌കാറ്റോ ബോൾ ചാമ്പ്യൻഷിപ്പ്: കേരളത്തിന് രണ്ടാം സ്ഥാനം

റഫീഖ് മരക്കാർ

കളമശേരി: സ്‌കൂൾ ഗെയിം ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌ജിഎഫ്‌ഐ) യുടെ നേതൃത്വത്തിൽ നടന്ന ഒമ്പതാമത് ദേശീയ എയ്‌റോ സ്‌കാറ്റോ ബോൾ ചാമ്പ്യൻഷിപ്പ് 2023-24 ൽ അണ്ടർ 18 വിഭാഗത്തിൽ കേരളത്തിന് രണ്ടാം സ്ഥാനം. ടീമിൽ എറണാകുളം ജില്ലയിൽ നിന്നും കളമശേരി സ്വദേശിനി ഹയ മറിയവും. തമിഴ് നാട്ടിൽ നടന്ന മത്സരത്തിലാണ് കേരളത്തിന് വിജയം. ഒന്നാം സ്ഥാനം തമിഴ്നാട് കരസ്ഥമാക്കി.

വ്യക്തിഗത ഇനത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹയ മറിയം നേപ്പാളിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ സെലക്ഷൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

സ്‌കൂൾ ഗെയിം ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌ജിഎഫ്‌ഐ)യുടെ നേതൃത്വത്തിൽ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിം (ജൻജാതിയ മഹോത്സവ്), വേൾഡ് എയ്‌റോ സ്‌കാറ്റോ ബോൾ ഫെഡറേഷനുമായി സഹകരിച്ചതാണ് മത്സരം സങ്കടിപ്പിച്ചത്. ട്രിച്ചി നാമക്കൽ, കൊങ്ങുനാട് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ കഴിഞ്ഞ 20, 21 തീയതികളിലായിരുന്നു മത്സരം. സ്‌കേറ്റിംഗും ബോളും ചേർന്നുള്ള മത്സരമാണ് എയ്‌റോ സ്‌കാറ്റോ ബോൾ.

കളമശേരി നജാത് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ ഹയ മറിയം മിൽമ ഡയറി ജീവനക്കാരൻ കെ.എം.ജിയാസിന്‍റേയും വെണ്ണല ഗേൾസ് എൽ പി സ്കൂൾ ടീച്ചർ (റോഷ്നി) എം.എം.സാജിതയുടെയും മകളാണ്. സഹോദരൻ നജാത് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി ഹാസിഖ് ബാവ.

Trending

No stories found.

Latest News

No stories found.