കണ്ടെയ്‌നർ റോഡിൽ വാഹനാപകടം; 3 പേർക്കു പരുക്ക് | Video

കെഎസ്ആർടിസി ബസിനു പിന്നിലേക്ക് കാർ ഇടിച്ചുകയറി

കൊച്ചി: എറണാകുളം കണ്ടെയ്‌നർ റോഡിൽ കോതാട് വച്ചുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഗുരുവായൂരിലേക്കുള്ള കെഎസ്ആർടിസി ഓർഡിനറി ബസ് ആളെ കയറ്റിയ ശേഷം പുറപ്പെടാനൊരുങ്ങുന്ന സമയത്ത് പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു.

ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. മൂവരുടെയും പരുക്ക് ഗുരുതരമല്ല.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com