ബൈക്കിലെത്തി പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച് 16500 രൂപ കവർന്നു; 3 പേർ പിടിയിൽ

സംഭവത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിരുന്നു
ബൈക്കിലെത്തി പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച് 16500 രൂപ കവർന്നു; 3 പേർ പിടിയിൽ

മലപ്പുറം: പൊന്നാനി പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച ശേഷം പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമിച്ച് പണവുമായി കടന്നുകളഞ്ഞത്.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പിഎൻഎം ഫ്യൂവൽസിലെ ജീവനക്കാരെ മർദിച്ച ശേഷം പമ്പിലുണ്ടായിരുന്ന 16500 രൂപയാണ് കവർന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാൾ ജീവനക്കാരന്‍റെ അടുത്തേക്ക് വരുന്നതും മർദിക്കുന്നതും ദൃശങ്ങളിൽ കാണാം. മറ്റു ജീവനക്കാരെത്തി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കടന്നുകളഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com