

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ഹാർബറഖിൽ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങൾ മിന്നലിൽ തകർന്ന് 4 മത്സ്യ തൊഴിലാളികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രയായിരുന്നു സംഭവം.
ഗുരു കൃപാ ബോട്ടിലെ ടി.ടി. നിജു, ടി.ടി.ശൈലേഷ്, ടി.ടി.സന്തോഷ്, ടി.ടി. പ്രസാദ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ നിജുവിന്‍റെ കാലിന്‍റെ എല്ല് പൊട്ടിയിട്ടുണ്ട്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി.
ബോട്ടില്‍ നിന്ന് മത്സ്യം നീക്കുന്നതിനിടയിലാണ് മിന്നലേറ്റത്. ഇടിമിന്നലില്‍ വഞ്ചിയിലെ ജി.ടി.എസ്, വയര്‍ലെസ്, എക്കൊ സൗണ്ടര്‍ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവ കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്.