കാസർകോട് നിർമാണത്തിലിരിക്കുന്ന ദേശീയപാത 66ൽ 4 അടിയുള്ള ഗർത്തം

ജില്ലാ കളക്റ്റർ അന്വേഷണം പ്രഖ്യാപിച്ചു.
4-foot crater formed ata kasargod NH66

കാസർകോട് നിർമാണത്തിലിരിക്കുന്ന ദേശീയപാത 66ൽ 4 അടിയുള്ള ഗർത്തം

video screenshot

Updated on

കാസർകോട്: ദേശീയപാത 66ൽ പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുന്‍പിൽ സർവീസ് റോഡിനടുത്തായി വന്‍ ഗർത്തം . ബുധനാഴ്ച (July 03) രാവിലെയോടെ രൂപപ്പെട്ട ഗർത്തത്തിന് നാലടിയോളം ആഴമുണ്ട്. സ്കൂളിലേക്ക് വിദ്യാർഥികൾ കടന്നുപോകുന്ന വഴി കൂടിയാണിത്.

ഗർത്തം രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ അപകടം ഒഴിവായി. ഉടനെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയതോടെ കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷന്‍ കമ്പനിയുടെ എൻജിനിയർമാരും തൊഴിലാളികളുമെത്തി ഗർത്തത്തിൽ മണ്ണിട്ട് മൂടി.

മേഘ കൺസ്ട്രക്ഷന്‍ കമ്പനിയുടെ നിർമാണപ്രവർത്തനങ്ങൾ‌ നടക്കുന്ന മേഖകഖലകളിൽ റോഡിന് ഇത്തരം പ്രശ്നങ്ങൾ മുന്‍പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ ജില്ലാ കളക്റ്റർ അന്വേഷണം പ്രഖ്യാപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com