അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി; അഞ്ചു പേർക്ക് പരുക്ക്

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്
5 injured in car crash at thiruvananthapuram side walks

അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി; അഞ്ചു പേർക്ക് പരുക്ക്

Updated on

തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരുക്ക്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.

വട്ടിയൂർക്കാവ് സ്വദേശി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്കും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com