തെങ്ങ് കടപുഴകി വീണ് 5 വയസ്സുകാരന് ദാരുണാന്ത്യം

തെങ്ങിന്‍റെ അടിഭാഗം കേടു വന്നതാണ് അപകടത്തിനിടയാക്കിയ
5 year--old boy dies after coconut tree falls
തെങ്ങ് കടപുഴകി വീണ് 5 വയസ്സുകാരന് ദാരുണാന്ത്യം
Updated on

പെരുമ്പാവൂർ: തെങ്ങ് കടപുഴകി വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്‍റെ മകൻ അൽ അമീൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

തെങ്ങിന്‍റെ അടിഭാഗം കേടു വന്നതാണ് അപകടത്തിനിടയാക്കിയത്. ഇതു ശ്രദ്ധയിൽ പെടാതെ തെങ്ങിനരികിൽ തീ ഇട്ടു. ചൂടേൽക്കാൻ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com