ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി 52 കാരൻ മരിച്ചു

തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു.
52-year-old dies after food gets stuck in throat while eating omelette and banana

വിശാന്തി ഡി സൂസ

Updated on

കാസർഗോഡ്: ബദിയടുക്കയിൽ ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 52 വയസുകാരൻ മരിച്ചു. വെൽഡിങ് തൊഴിലാളിയായ കാസർഗോഡ് ബാറടുക്ക സ്വദേശിയായ വിശാന്തി ഡിസൂസയാണ് മരിച്ചത്.

തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭക്ഷണം തൊട്ടയിൽ കുടുങ്ങിയാണ് മരണമെന്നാണ് പ്രഥാമിക നിഗമനം.

പരേതരായ പോക്കറായിൽ ഡി സൂസയുടെയും ലില്ലി ഡിസൂസയുടെയും ഏക മകനാണ്. അവിവാഹിതനാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com