അപൂർവമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു സഹായം അഭ്യർഥിച്ച് 7 വയസുകാരൻ

പീഡിയാട്രിക് മൈലോഡിസ്‌പ്ലാസ്റ്റിക് സിൻഡ്രോം / മൈലോപ്രോലിഫെറേറ്റീവ് നിയോപ്ലാസം വിത്ത് ഇൻക്രീസ്ഡ് ബ്ലാസ്റ്റ്സ്-2 (MDS/MPN-IB2) എന്ന രോഗമാണു വൈഭവിനെ ബാധിച്ചിരിക്കുന്നത്
7-year-old boy seeks help for rare bone marrow transplant surgery

വൈഭവ്

Updated on

തിരുവനന്തപുരം: അപൂർവവും മാരകവുമായ രക്താർബുദം ബാധിച്ച 7 വയസുകാരൻ വൈഭവ് സജിത്ത് സുമനസുകളുടെ കാരുണ്യം തേടുന്നു. പീഡിയാട്രിക് മൈലോഡിസ്‌പ്ലാസ്റ്റിക് സിൻഡ്രോം / മൈലോപ്രോലിഫെറേറ്റീവ് നിയോപ്ലാസം വിത്ത് ഇൻക്രീസ്ഡ് ബ്ലാസ്റ്റ്സ്-2 (MDS/MPN-IB2) എന്ന രോഗമാണു വൈഭവിനെ ബാധിച്ചിരിക്കുന്നത്.

പരിശോധനകളിൽ ASXL1, ZRSR2 എന്നീ ജീൻ വ്യതിയാനങ്ങളും (gene mutations) സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന്, ഗുരുതരാവസ്ഥയിലായ വൈഭവിന്‍റെ ചികിത്സയ്ക്ക് അടിയന്തര മെഡിക്കൽ ഇടപെടൽ ആവശ്യമാണ്.

കീമോതെറാപ്പി, മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ആശുപത്രിവാസം, മറ്റ് അനുബന്ധ മെഡിക്കൽ ചെലവുകൾ എന്നിവയുൾപ്പെടെ 50 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെയാണു ചികിത്സയ്ക്കായി ചെലവു പ്രതീക്ഷിക്കുന്നത്. ഈ കുടുംബത്തിന്‍റെ സാമ്പത്തിക ശേഷിക്കും അപ്പുറത്താണ് ആ തുക. സുമനസുകൾ, സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായം അഭ്യർഥിക്കുകയാണ് ഈ കുടുംബം. തുക എത്ര ചെറുതാണെങ്കിലും, നൽകുന്ന ഓരോ സംഭാവനയും വൈഭവിന് ഈ രോഗത്തെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള കരുത്തായി മാറും.

നിലവിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വൈഭവിന് അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണ്. മാതാപിതാക്കൾ അനുയോജ്യരായ ദാതാക്കളാകാൻ സാധ്യത കുറവായതിനാൽ അനുയോജ്യനായ മറ്റൊരു ദാതാവിനായുള്ള (matched unrelated donor) തെരച്ചിൽ തുടരുകയാണ്.

വൈഭവിന് എത്രയും വേഗം കുറഞ്ഞ കാലയളവിലുള്ള ബ്രിഡ്ജിങ് കീമോതെറാപ്പിയും, തുടർന്ന്, മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തണമെന്നു ഡോക്റ്റർമാർ നിർദേശിച്ചിട്ടുണ്ട്.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെയും ഹീമോഗ്ലോബിന്‍റെയും അളവു കുറയുകയും വെളുത്ത രക്താണുക്കളുടെ (WBC) എണ്ണം വർധിക്കുകയും ചെയ്യുന്ന പ്രോഗ്രസീവ് സൈറ്റോപീനിയാസ് (progressive cytopenias) എന്ന അവസ്ഥയിലൂടെയാണു കുട്ടി കടന്നുപോകുന്നത്. അതിനാൽ കൃത്യസമയത്തുള്ള ചികിത്സ കുട്ടിയുടെ ജീവന് അത്യന്താപേക്ഷിതമാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

Account Name: Reshma Suresh

Account Number: 10660100219293

Bank: Federal Bank

IFSC: FDRL0001066

Branch: Chirayinkeezhu, Kerala

കൂടുതൽ വിവരങ്ങൾക്ക്

രേഷ്മ സുരേഷ് (വൈഭവിന്‍റെ അമ്മ)

മൊബൈൽ നമ്പർ: +91 8891540384

Address: Pavithram, Koonthalloor,

Chirayinkeezh PO, TVM

Name of parents: Sajith Sathyababu, Reshma Suresh

logo
Metro Vaartha
www.metrovaartha.com