കൽപ്പറ്റ: വയനാട് മേപ്പാടിയിൽ എട്ട് വയസുകാരൻ ദുരൂഹത സാഹചര്യത്തിൽ മരിച്ചു. മേപ്പടി-ചേമ്പോത്തറ കോളനിയിലെ സുനിത- വിനോദ് ദമ്പതികളുടെ മകൻ ബബിലേഷാണ് മരിച്ചത്. കുട്ടിയെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലിയിലായിരുന്നു കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുളത്തിൽ മറ്റ് കുട്ടികളോടൊപ്പം കുളിക്കാൻ പോയതിന് ബബിലേഷിനെ അച്ഛൻ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൽപ്പറ്റയിലെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹത ഉയർന്നതോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.