'വാദ്യോപാസന' ഞായറാഴ്ച പെരുമ്പാവൂരിൽ

കൊരട്ടി പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വാദ്യോപാസനയിൽ കൊട്ടിപ്പാടി സേവയുടെ പരമ്പരാഗത ശൈലി പ്രമേയമാക്കി പരിപാടികൾ
Vadyaopasana Perumbavoor

Representative image

Updated on

ചാലക്കുടി: കൊരട്ടി പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷൻ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‍റെ സാമ്പത്തിക സഹകരണത്തോടെ നടത്തുന്ന 'വാദ്യോപാസന' പരിപാടി ഞായറാഴ്ച പെരുമ്പാവൂർ വടർകുറ്റി ബ്രാഹ്മണ സമൂഹം ഹാളിൽ (ശ്രീധർമശാസ്‌താ ക്ഷേത്രത്തിനു പിൻവശം) നടത്തും.

2.30ന് ദീപം തെളിയിച്ചതിനു ശേഷം കുഴൂർ നാരായണ മാരാർ വാദ്യമണ്ഡലത്തിലെ വിദ്യാർഥികളുടെ സോപാന ഗാനാർച്ചന. 3നു സമ്മേളനം സോപാനസംഗീത സഭ ചെയർമാൻ തൃക്കാമ്പുറം ജയൻ മാരാർ ഉദ്ഘാടനം ചെയ്യും. സോപാന സംഗീതജ്‌ഞൻ ഊരമന രാജേന്ദ്ര മാരാർ വിശിഷ്‌ടാതിഥിയാകും.

കൊട്ടിപ്പാടി സേവയിലെ പരമ്പരാഗത ശൈലിയെക്കുറിച്ച് ഊരമന രാജേന്ദ്ര മാരാർ, കാവിൽ ഉണ്ണികൃഷ്‌ണ വാരിയർ, പാലേലി മോഹനൻ, അമ്പലപ്പുഴ വിജയകുമാർ, പെരുമ്പാവൂർ ഗംഗാധര ഭാഗവതർ എന്നിവർ പ്രഭാഷണം നടത്തും.

6 മണിക്ക് ഊരമന രാജേന്ദ്ര മാരാർ, ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർ, കാവിൽ ഉണ്ണികൃഷ്‌ണ വാരിയർ, അമ്പലപ്പുഴ വിജയകുമാർ, ബിലഹരി എസ്.മാരാർ, ദുർഗാ രാജേന്ദ്രൻ, ഭദ്ര രാജേന്ദ്രൻ എന്നിവർ സാമ്പ്രദായിക രീതിയിലുള്ള കൊട്ടിപ്പാടി സേവ അവതരിപ്പിക്കും.

ഈ മാസം 21നു തൃശൂർ തിരുവില്വാമല വെങ്കിച്ചൻ സ്വാമി പഠനകേന്ദ്രത്തിലും 'വാദ്യോപാസന' അരങ്ങേറും. 2.30നു കേളികൊട്ടോടെയാണു തുടക്കം. 3നു സമ്മേളനം തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്‍റ് പി.കൃഷ്‌ണപ്രസാദ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എം.എൻ.എസ്.നായർ അധ്യക്ഷത വഹിക്കും.

4നു കൊട്ടിപ്പാടി സേവയിലെ സാമ്പ്രദായികശുദ്ധിയെ കുറിച്ചു ഡോ.എൻ.പി.വിജയകൃഷ്‌ണൻ, പയ്യന്നൂർ കൃഷ്‌ണമണി മാരാർ, കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർ, ശ്രീവത്സൻ തിയ്യാടി എന്നിവർ പ്രഭാഷണം നടത്തും.

6നു പയ്യന്നൂർ കൃഷ്‌ണമണി മാരാർ, കലാമണ്ഡലം അച്യുതൻ, ഞരരളത്ത് രാമദാസ്, പല്ലശന രതീഷ്, ചെർപ്പുളശേരി ശ്രീജിത്ത്, തിരുവില്വാമല രഘു, സിന്ധു ടീച്ചർ, ഹാസിനി മാത്തൂർ, ഹരിനന്ദൻ, തിരുവില്വാമല ശിവസ്വരൂപ്, കീർത്തന കൃഷ്ണ‌കുമാർ എന്നിവർ സാമ്പ്രദായിക രീതിയിൽ കൊട്ടിപ്പാടി സേവ അവതരിപ്പിക്കുമെന്നു ചെയർമാൻ ടി.ഐ.മോഹൻദാസ്, ജനറൽ സെക്രട്ടറി എം.എൻ.എസ്.നായർ, ട്രഷറർ കെ. നാരായണൻകുട്ടി, കോഓർഡിനേറ്റർ അന്നമനട മുരളീധര മാരാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com