ദേശീയപാതയിൽ നേര്യമംഗലം ചീയപ്പാറയിൽ ബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം

ബുധനാഴ്‌ച രാവിലെ എട്ടരയോടെ നേര്യമംഗലം ചീയപ്പാറയ്ക്ക് സമീപമാണ് അപകടം നടന്നത്
ദേശീയപാതയിൽ നേര്യമംഗലം ചീയപ്പാറയിൽ ബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം
ദേശീയപാതയിൽ നേര്യമംഗലം ചീയപ്പാറയിൽ ബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം
Updated on

കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ സ്വകാര്യബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്‌ച രാവിലെ എട്ടരയോടെ നേര്യമംഗലം ചീയപ്പാറയ്ക്ക് സമീപമാണ് അപകടം നടന്നത്.

കോതമംഗലത്തു നിന്നും രാജാക്കാടിന് സർവീസ് നടത്തുന്ന മരിയ മോട്ടോഴ്സും കോതമംഗലം ഭാഗത്തേക്ക് പോയ ബൊലേറോയും കൂട്ടിയിടിക്കുകയായിരുന്നു. ബൊലേറോയിൽ സഞ്ചരിച്ചവർക്ക് ചെറിയ പരിക്കുകളുണ്ട്.

logo
Metro Vaartha
www.metrovaartha.com