

പ്രതീകാത്മക ചിത്രം
മലപ്പുറം: ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ആളപായമില്ല. വെള്ളിയാഴ്ച രാവിലെ പുത്തനത്താണിയിലെ വെട്ടിചിറയ്ക്ക് സമീപത്തെ ചുങ്കത്താണ് സംഭവം.
വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവറും യാത്രക്കാരും ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. എല്ലാവരും സുരക്ഷിതായി രക്ഷപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം കാറിനകത്ത് ഉണ്ടായിരുന്ന പണവും രേഖകളും കത്തിനശിച്ചു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കാർ യാത്രികർ. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.