മുരിങ്ങൂരിൽ ദേശീയപാത നിർമാണം നടക്കുന്ന പ്രദേശത്ത് പുതുതായി നിർമിച്ച സർവീസ് റോഡ് ഇടിഞ്ഞു

കനത്ത മഴയെ തുടർന്നാണ് പുതുതായി നിർമിച്ച സർവീസ് ഇടിഞ്ഞു വീഴുകയായിരുന്നു.
A newly constructed service road collapsed in the area where the national highway is being constructed in Muringoor

മുരിങ്ങൂരിൽ ദേശീയപാത നിർമാണം നടക്കുന്ന പ്രദേശത്ത് പുതുതായി നിർമിച്ച സർവീസ് റോഡ് ഇടിഞ്ഞു

Updated on

ചാലക്കുടി: മുരിങ്ങൂരിൽ ദേശീയപാത നിർമാണം നടക്കുന്ന പ്രദേശത്ത് പുതുതായി നിർമിച്ച സർവീസ് റോഡ് ഇടിഞ്ഞു. ഒഴിവായത് വലിയ അപകടം. തൃശൂർ എറണാകുളം പാതയിൽ മുരിങ്ങൂർ ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിന് മുൻ വശത്താണ് റോഡ് ഇടിഞ്ഞത്. ഇതിനെ തുടർന്ന് വീണ്ടും ഗതാഗതക്കുരു രൂക്ഷമാവുകയാണ് ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്നാണ് പുതുതായി നിർമിച്ച സർവീസ് ഇടിഞ്ഞു വീഴുകയായിരുന്നു.

സുരക്ഷ ഒന്നും ഒരുക്കാതെ റോഡിന്‍റെ വശങ്ങൾ 15 അടിയോളം താഴ്ത്തി മണ്ണ് മണ്ണെടുക്കുകയായിരുന്നു തുടർന്ന് മഴപെയ്തപ്പോൾ റോഡിന്‍റെ വശങ്ങൾ ഇടിയുകയായിരുന്നു. റോഡിന് സമയത്ത് വാഹനങ്ങൾ വരാതിരുന്നത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു.

അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട സമാന്തര റോഡ് പണിയാൻ ഭിത്തി കെട്ടുന്നതിനായി കോൺക്രീറ്റ് സ്ലാബുകൾ വേഗത്തിൽ സ്ഥാപിക്കാതെ കുഴിച്ചിടുന്നതാണ് ഇത്തരത്തിൽ റോഡ് പിടിയുവാൻ കാരണമാകുന്ന പറയപ്പെടുന്നു യാതൊരുവിധ സുരക്ഷയോ മുൻ ഒരുക്കങ്ങളെ ഇല്ലാതെയാണ് സമാന്തര റോഡിന്‍റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്.

ഇനിയും ഇത്തരത്തിൽ റോഡുകൾ ഇടിയുവാൻ സാധ്യതയുണ്ട്. ഇപ്പോൾ ഇടിഞ്ഞ ഭാഗത്ത് അടിയന്തരമായി സുരക്ഷ ഒരുക്കിയില്ലെങ്കിൽ റോഡ് കൂടുതൽ ഇടിഞ്ഞാൽ എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂർണമായും ഇതുവഴി നിർത്തി വയ്ക്കേണ്ടിവരും.

അത് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്നതാണ് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവേണ്ടതാണ് ' നിലവിൽ പൊലീസ് നിയന്ത്രണത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്.

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് ദുരിതത്തിൽ ആയിരിക്കുകയാണ് യാത്രികർ. ഒരു മഴ പെയ്തപ്പോഴേക്കും പുതുതായി പണിഞ്ഞ സർവീസ് റോഡ് എങ്ങനെ പൊളിഞ്ഞുവീണു എന്നാണ് പ്രദേശവാസികൾ ഉന്നയിക്കുന്ന ചോദ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com