ശക്തമായ കാറ്റിലും മഴയിലും വേട്ടമ്പാറയിൽ വീടിന്റെ മുകളിലേക്ക് മരം വീണു

വീടിന്റെ സംരക്ഷണ മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
ശക്തമായ കാറ്റിലും മഴയിലും വേട്ടമ്പാറയിൽ വീടിന്റെ മുകളിലേക്ക് മരം വീണു
Updated on

കോതമംഗലം : ശക്തമായ മഴയിലും കാറ്റിലും പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ മരം കടപുഴകി വീടുകൾ തകർന്നു. ഒന്നാം വാർഡായ വേട്ടാമ്പാറയിൽ താണിവീട്ടിൽ സാലി വർഗീസിന്റെ വീടിന്റെ മുകളിലേക്ക് കൂറ്റൻ തേക്കുമരമാണ് കടപുഴകി വീണത്.

വീടിന്റെ ടെറസിൽ ചെയ്തിരുന്ന റൂഫിംഗ് പൂർണ്ണമായും, സൺഷേഡ് ഭാഗികമായും തകർന്നു. വീട്ടുടമ സാലി വർഗീസ് പള്ളിയിൽ പോയ സമയത്താണ് മരം വീണത്. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വൈദ്യുതി പോസ്റ്റും ഒടിഞ്ഞു വീണു. വീടിന്റെ സംരക്ഷണ മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സമീപത്തുള്ള മറാച്ചേരി എം.പി ഔസേപ്പിന്റെ വീട്ടിലേക്ക് വാകമരമാണ് ഒടിഞ്ഞു വീണത്. വീടിന്റെ ടെറസിലേക്കും വീടിനോട് ചേർന്നുള്ള തണ്ടികയിലേക്കുമാണ് മരം വീണത്. തണ്ടികക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു പറഞ്ഞു. തന്റെ വീടിന് കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അർഹമായ നഷ്ട പരിഹാരം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും വീട്ടുടമയായ സാലി വർഗീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com