കോതമംഗലം എംഎ കോളെജിൽ ദ്വിദിന ദേശീയ സെമിനാർ വ്യാഴാഴ്ച ആരംഭിക്കും

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും
A two-day national seminar will begin on Thursday at MA College, Kothamangalam.

കോതമംഗലം എംഎ കോളെജിൽ ദ്വിദിന ദേശീയ സെമിനാർ വ്യാഴാഴ്ച ആരംഭിക്കും

Updated on: 

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളെജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്‍റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി (NAARRI) യുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ നവംബർ 19, 20 തീയതികളിൽ കോളെജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

വ്യാഴാഴ്ച രാവിലെ 9.30-ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കോളെജിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളുടെ ആഭ്യമുഖ്യത്തിലാണ് സെമിനാർ നടത്തുന്നത്.

റേഡിയേഷന്‍റെയും, റേഡിയോ ഐസോടോപ്പുകളുടെയും വിവിധ മേഖലകളിലെ പ്രയോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും, ശാസ്ത്രീയമായ അറിവും ധാരണയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സെമിനാറിന്‍റെ പ്രധാന ലക്ഷ്യം.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവർ തങ്ങളുടെ അറിവുകളും ഗവേഷണ കണ്ടെത്തലുകളും പങ്കുവെക്കുന്നതിനുള്ള വേദിയായി ഈ പരിപാടി മാറും.

കേന്ദ്ര സർക്കാരിന്‍റെ ആറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള ബോർഡ് ഓഫ് റിസർച്ച് ഇൻ ന്യൂക്ലിയാർ സയൻസ് (BRNS), അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

രാജ്യത്തെ വിവിധ കോളെജുകളിൽ നിന്നായി ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെ മുന്നൂറോളം പേർ സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു.