

പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും മകനും മരിച്ചു
representative image- Ai
കോഴിക്കോട്: കുറ്റ‍്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും മകനും മരിച്ചു. രമ‍്യ സുധീഷ്, മകൻ ശിവനന്ദ് എന്നിവരാണ് മരിച്ചത്. കാൽവഴുതി ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രമ‍്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുണി അലക്കികൊണ്ടിരിക്കുകയായിരുന്നു രമ‍്യ ഇതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ രക്ഷിക്കാനിറങ്ങിയ രമ‍്യ മുങ്ങി മരിക്കുകയായിരുന്നു.