പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
A young man committed suicide after writing that he did not receive justice from the police

പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

Updated on

തൃശൂർ: പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ അഞ്ഞൂർ സ്വദേശി മനീഷാണ് മരിച്ചത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ലെന്നാണ് യുവാവിന്‍റെ ആത്മഹത്യാക്കുറിപ്പിൽ ഉളളത്. അഞ്ഞൂർ കുന്നിനടുത്തുള്ള ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുവിന് എടുത്തു നൽകിയ പണത്തിനുവേണ്ടി മനീഷിനെ തടവിലിട്ടിരുന്നുവെന്നും അവർ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com