പത്തനംതിട്ടയിൽ യുവാവിന് പൊലീസ് ഡ്രൈവറുടെ മർദനം

ഒക്റ്റോബർ 10 ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.
A young man was beaten up by a police driver in Pathanamthitta

പത്തനംതിട്ടയിൽ യുവാവിന് പൊലീസ് ഡ്രൈവറുടെ മർദനം

Updated on

പത്തനംതിട്ട: റാന്നിയിൽ പിക്കപ്പ് വാൻ ഡ്രൈവർക്ക് പൊലീസ് ഡ്രൈവറുടെ മർദനം. പത്തനംതിട്ട സ്വദേശി മുനീർ മുഹമ്മദിനാണ് മർദനമേറ്റത്. വാഹനം പാർക്കു ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ എത്തിച്ചത്. ‌

സംഭവത്തിൽ ചിറ്റാർ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ റാഫി മീര, ഭാര്യ ഷീജ റാഫി എന്നിവർക്കെതിരേ റാന്നി പൊലീസ് കേസെടുത്തിട്ടുണ്ട്. ഒക്റ്റോബർ 10 ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.

റാന്നി മന്ദിരം പടിക്ക് സമീപം പ്രവർത്തിക്കുന്ന കടയിലേക്ക് ഐസ്ക്രീമുമായി വന്നതായിരുന്നു മുനീർ മുഹമ്മദ്. തിരിച്ച് പോകുവാനായി വണ്ടിയുടെ മുന്നിൽ എത്തിയപ്പോൾ റാഫിയും ഭാര്യ ഷീജയും മുനീറിന്‍റെ അടുത്തേക്കു എത്തി വാഹനം വീടിനു മുന്നിൽ നിന്നു മാറ്റാണമെന്ന് പറഞ്ഞ് തർക്കിക്കുകയായിരുന്നു.

വാഹനം മാറ്റാൻ നോക്കിയപ്പോൾ റാഫി വണ്ടിയുടെ പുറകിൽ വന്ന് തടസപ്പെടുത്തുകയായിരുന്നു. തുടർന്നു മുനീറിനെ മർദിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com