
പ്രവീൺ, മൊയ്തീൻ
മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്തു കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ (40) ആണ് മരിച്ചത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രവീണിനെ കൊലപ്പെടുത്തി. സംഭവത്തിൽ ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കാടുവെട്ടു തൊഴിലാളികളാണ് ഇരുവരും. രാവിലെ ജോലിക്ക് പോകുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.
തുടർന്ന് മൊയ്തീൻ പ്രവീണിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു എന്നാണ് വിവരം.