മീന്‍ പിടിക്കാനെത്തിയ യുവാവ് പുഴയില്‍ വീണ് മരിച്ചു

പാറക്കുഴി ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ ശബരി അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
A young man who went fishing fell into the river and died

മീന്‍ പിടിക്കാനെത്തിയ യുവാവ് പുഴയില്‍ വീണ് മരിച്ചു

Updated on

കോഴിക്കോട്: മീന്‍ പിടിക്കാനെത്തിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് പാറക്കടവ് പുഴയിലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മണ്ണൂര്‍വളവ് വട്ടോളികണ്ടി പരേതനായ പവിത്രന്‍റെ മകന്‍ ശബരി മധുസൂദനന്‍ (22) ആണ് മരിച്ചത്.

പാറക്കുഴി ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ ശബരി അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പ്രദേശവാസികളും പിന്നീട് മീഞ്ചന്തയില്‍ നിന്ന് അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും ടി ഡി ആര്‍ എഫ് സംഘവും സ്ഥലത്തെത്തി ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തി.

എറെ നേരത്തെ തെരച്ചിലിനൊടുവില്‍ രാത്രി എട്ട് മണിയോടെ ശബരിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വീണ സ്ഥലത്തിന് അല്‍പ്പം അകലെയായി നാല് മീറ്ററോളം താഴ്ചയിൽ മണ്ണെടുത്ത കുഴിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. അമ്മ: ഷീബ, സഹോദരി: രൂപ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com