

ഏബിൾ സി. അലക്സ്.
തിരുവനന്തപുരം: മികച്ച പത്രപ്രവർത്തനത്തിന് തിരുവനന്തപുരം ഫ്രീഡം 50 നൽകുന്ന കെ.എം. മാത്യു സ്മാരക മാധ്യമ പുരസ്കാരം മെട്രൊ വാർത്ത പ്രാദേശിക ലേഖകനും, കോതമംഗലം എം.എ. കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സിന്.
ജനുവരി 26 തിങ്കൾ വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫ്രീഡം 50 ചെയർമാൻ റസൽ സബർമതി, വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ എന്നിവർ പറഞ്ഞു.