

ഏബിൾ സി. അലക്സ്
കൊച്ചി: അഭ്രപാളികളിലും, അരങ്ങിലും അര നൂറ്റാണ്ടിലേറെക്കാലം അഭിനയമികവിന്‍റെ സുവർണമുദ്ര ചാർത്തിയ അതുല്യ നടൻ തിലകന്‍റെ പേരിൽ തൃശൂർ തിലകൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ തിലകൻ മാധ്യമ പുരസ്കാരത്തിന് മെട്രോ വാർത്ത ലേഖകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ. സി. അലക്സ് അർഹനായി.
തൃശൂർ റീജിയണൽ തീയേറ്ററിൽ ഡിസംബർ 8 തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന തിലകന്‍റെ തൊണ്ണൂറാം ജന്മദിനത്തിന്‍റെയും, സൗഹൃദ സമിതിയുടെ നാലാം വാർഷികാഘോഷ ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ജനറൽ സെക്രട്ടറി സുഭാഷ്.പി. എസ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരങ്ങളായ ടി.ജി.രവി, ഭീമൻ രഘു എന്നിവർക്ക് തിലകൻ സുവർണ മുദ്ര പുരസ്കാരവും, ജയരാജ് വാര്യർക്ക് ബെസ്റ്റ് സ്റ്റാൻഡ് അപ്പ് കോമേഡിയൻ അവാർഡും നൽകും.