

കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം
കോതമംഗലം: കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ, നേര്യമംഗലം ആറാം മൈലിൽ വിനീർ കയറ്റി വന്ന ലോറി റോഡിൽ മറിഞ്ഞ് അപകടം. ശനിയാഴ്ച പുലർച്ചെയാണ് വാഹനാപകടം ഉണ്ടായത്. അടിമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ചരക്ക് ലോറിയാണ് റോഡിൽ തന്നെമറിഞ്ഞത്.
വിനീർ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ദേശിയപാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. അപകടത്തിൽ ആർക്കും കാര്യമായ പരുക്കില്ല.