
ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം
representative image
പാലക്കാട്: ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് പോസ്റ്റ് ഒടിഞ്ഞുവീണത്.
കുളപ്പുള്ളിയിൽ നിന്നു കണയം വഴി വല്ലപ്പുഴയ്ക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ ബുധനാഴ്ച പുലർച്ചെ 4.30 നായിരുന്നു അപകടം. കണ്ടെയ്നർ ലോറി വൈദ്യുതി ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് പോസ്റ്റുകൾ തകർന്നു വീഴുകയായിരുന്നു.
ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്‍റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപെട്ടു.