ദേശീയപാത നേര്യമംഗലത്ത് വാഹനാപകടം; യാത്രക്കാർക്ക് പ‌രുക്ക്

കോതമംഗലം നേര്യമംഗലം റൂട്ടിൽ ഏറ്റവും അപകടകരമായ സ്ഥിതി നിലവിലുള്ള ഒരു പ്രദേശമാണിത്.
accident at neriyamangalam

ദേശീയപാത നേര്യമംഗലത്ത് വാഹനാപകടം; യാത്രക്കാർക്ക് പ‌രുക്ക്

Updated on

കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാത നേര്യമംഗലത്ത് വാഹന അപകടം. ബുധനാഴ്ച രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ബൈസൺ വാലിയിൽ നിന്നും വന്ന ജീപ്പ് കോതമംഗലം ഭാഗത്ത് നിന്നും വന്ന ബൊലേറോയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യാത്രക്കാരെ നിസ്സാര പരുക്കുകളോടെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. നാഷണൽ ഹൈവേയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് വളരെ അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളത്. കോതമംഗലം നേര്യമംഗലം റൂട്ടിൽ ഏറ്റവും അപകടകരമായ സ്ഥിതി നിലവിലുള്ള ഒരു പ്രദേശമാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com