
പാലക്കാട്: പാലക്കാട് കുമ്പിടി ഉമ്മത്തൂരിൽ പിക്കപ്പ് ലോറി ഇടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണതൊടി വീട്ടിൽ മുബാറകിന്റെ മകൻ മുസമിലാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു വാഹനാപകടമുണ്ടായത്.
വിറകു വെട്ടുന്ന യന്ത്രവുമായി എത്തിയ പിക്കപ്പ് ലോറി പിറകോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.