എസ്ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു

കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ മൂന്ന് സുഹൃത്തുക്കളെ കല്ലൂർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിനു മുൻപ് പ്രതികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്
Accused identified in bid to murder police officer

എസ്ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു

Updated on

കൊച്ചി: മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി മണിയാറൻ കുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയത്. ഇയാൾ മൂവാറ്റുപുഴക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയാണ് ആസിഫ് നിസാർ ഇയാൾക്കൊപ്പം കാറിലുമുണ്ടായിരുന്നത്. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ മൂന്ന് സുഹൃത്തുക്കളെ കല്ലൂർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിനു മുൻപ് പ്രതികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ രക്ഷപെടാൻ ഇവർ സഹായിച്ചെന്നും സൂചന. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇവരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്.

എസ്ഐയെ ആക്രമിക്കാൻ ഉപയോഗിച്ച കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഇഎം മുഹമ്മദിനെയാണ് പ്രതികൾ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്. രണ്ടു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

വാഹനം പരിശോധിക്കാൻ ശ്രമിച്ച എസ് ഐയെ പ്രതികൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്ഐ മുഹമ്മദ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ മടക്കത്താനം ഭാഗത്തേക്ക് രക്ഷപെട്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com