ദോശയ്ക്കൊപ്പം ചമ്മന്തി കിട്ടിയില്ല; കൊല്ലത്ത് തട്ടുകടയിൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ വഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
accused in kaapa case arrested in kollam following clash at thattukada

ദോശയ്ക്കൊപ്പം ചമ്മന്തി കിട്ടിയില്ല; കൊല്ലത്ത് തട്ടുകടയിൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

Updated on

കൊല്ലം: കൊല്ലത്ത് ചമ്മന്തി കിട്ടാത്തതിന് യുവാവ് തട്ടുകടയിൽ ആക്രമണം നടത്തി. കാപ്പ കേസ് പ്രതി മുഖത്തല പാങ്കോണം സ്വദേശി അജ്മലിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.

ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ വഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആക്രമണങ്ങൾക്ക് പുറമെ മയക്കുമരുന്ന് കേസുകളിലും ഇയാൾ പ്രതിയാണ്.

തട്ടുകടയിൽ ദോശയ്ക്കൊപ്പം ചമ്മന്തി കിട്ടിയിട്ടില്ലെന്നതായിരുന്നു യുവാവിന്‍റെ പരാതി. തുടർന്ന് കടയിൽ ആക്രമണം നടത്തുകയായിരുന്നു. ഇതിനു പുറമേ മൂന്ന് ക്രിമിനൽ കേസുകൾ അജ്മലിന്‍റെ പേരിലുണ്ട്.

logo
Metro Vaartha
www.metrovaartha.com