
നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരുക്ക്
പാലക്കാട്: നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരുക്ക്. പാലാക്കാട് കണ്ണാടിയിൽ വെളളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ബിജുക്കുട്ടനും ഡ്രൈവറും സഞ്ചരിച്ച കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം എറണാകുളത്തേക്ക് തിരിച്ചു.