നടൻ മധുവിനെ ആദരിച്ചു

ആത്മസൂത്ര മീഡിയ ആന്‍റ് പ്രോഡക്ഷൻസ് വെബ്സൈറ്റും ഡിജിറ്റൽ ഫിലിം മേക്കിങ് കോഴ്സിന്‍റെ ആദ്യ അഡ്മിഷനും ഉദ്ഘാടനം ചെയ്തു
നടൻ മധുവിനെ ആദരിച്ചു Actor Madhu honored
ആത്മസൂത്ര ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്‍റെ നേതൃത്വത്തിൽ നടൻ മധുവിനെ ആദരിച്ചപ്പോൾ
Updated on

തിരുവനന്തപുരം: ആത്മസൂത്ര ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്‍റെ വിഭാഗമായ ആത്മസൂത്ര മീഡിയ ആന്‍റ് പ്രോഡക്ഷൻസ് വെബ്സൈറ്റും ഡിജിറ്റൽ ഫിലിം മേക്കിങ് കോഴ്സിന്‍റെ ആദ്യ അഡ്മിഷനും നടൻ മധു ഉദ്ഘാടനം ചെയ്തു.

കമ്പനി ഡയറക്ടർമാരായ രാജീവ്‌ ശങ്കർ, സിന്ധു നന്ദകുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് മൊമെന്‍റോ കൈമാറി. ആത്മസൂത്ര പ്രൊഡക്ഷൻസ് തിരക്കഥകൃത്ത് ഭാഗ്യ എസ്. നാഥ്‌, സംവിധായകൻ അജിത് പൂജപ്പുര, സൂരജ് മുരളി, അശ്വിൻ റാഫേൽ, ഐവാൻ ജോസഫ് എന്നിവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com