നടൻ‌ വിനായകന്‍റെ സഹോദരന്‍റെ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു; പൊലീസ് പക പോക്കുന്നുവെന്ന് ആരോപണം

വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ‌ പെർമിറ്റുള്ള ഓട്ടോ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസ്സമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
വിക്രമൻ
വിക്രമൻ

കൊച്ചി: നടൻ വിനായകന്‍റെ സഹോദരന്‍റെ ഓട്ടോറിക്ഷ നിസാര കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം. ഓട്ടോ തൊഴിലാളിയും വിനായകന്‍റെ ചേട്ടനുമായ വിക്രമന്‍റെ ഓട്ടോയാണ് കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ‌ പെർമിറ്റുള്ള ഓട്ടോ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസ്സമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.

എന്നാൽ വിനായകനോടുള്ള പക പോക്കുന്നതിനായി തന്‍റെ വാഹനം കസ്റ്റഡിയിലെടുത്തുവെന്നാണ് വിക്രമൻ ആരോപിക്കുന്നത്. തിങ്കളാഴ്ച പകൽ 11 മണിയോടെ എംജി റോഡ് മെട്രൊ സ്റ്റേഷനു സമീപത്ത് യാത്രക്കാരെ ഇറക്കിയതിനു പിന്നാലെയാണ് വിക്രമന്‍റെ സിഎൻജി ഓട്ടോ പൊലീസ് തടഞ്ഞത്.

നീ നടൻ വിനായകന്‍റെ ചേട്ടനല്ലേ എന്നു ചോദിച്ച പൊലീസ് ഇനി പതിനഞ്ച് ദിവസം ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടക്കട്ടേ എന്നു പറഞ്ഞതായും വിക്രമൻ പറയുന്നു. പിഴയടപ്പിച്ചു വിടാവുന്ന കുറ്റത്തിനാണ് പൊലീസ് വണ്ടി കസ്റ്റഡിയിൽ എടുത്തതെന്നും ആരോപണമുണ്ട്. എന്നാൽ വിക്രമൻ വിനായകന്‍റെ ചേട്ടനാണെന്ന് അറിഞ്ഞത് പിന്നീടാണെന്നാണ് പൊലീസിന്‍റെ വാദം. സ്വാഭാവിക നടപടിക്രമമാണ് കേസിൽ പിന്തുടർന്നതെന്നും വിക്രമൻ മോശമായി പൊലീസിനോട് പെരുമാറിയെന്നും പൊലീസ് പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com