ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

പരീക്ഷ കഴിഞ്ഞ് കുളത്തില്‍ കുളിക്കാന്‍ എത്തിയതാണ്
alappuzha school students drowned to death
alappuzha school students drowned to death

ആലപ്പുഴ: ചെട്ടികുളങ്ങര കണ്ണമംഗലം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പത്തിയൂര്‍ ഇടശ്ശേരി കണ്ടത്തില്‍ പറമ്പില്‍ സല്‍മാന്‍ (16), പത്തിയൂര്‍, ഇടശ്ശേരി കല്ലുപുര വീട്ടില്‍ തുഷാര്‍ (15) എന്നിവരാണ് മരിച്ചത്.

പത്തിയൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും. സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് കുളത്തില്‍ കുളിക്കാന്‍ എത്തിയതാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കായംകുളത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com