ചക്ക തെറിച്ച് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

അനൂപ് ആണ് മരിച്ചത്
alapuzha death updates

ചക്ക തെറിച്ച് ദേഹത്ത് വീണ് യുവാവ് ദാരുണാന്ത്യം

Updated on

കോതമംഗലം: ചക്കയിടുന്നതിനിടെ തെറിച്ച് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. തൃക്കാരിയൂർ തുളുശേരി കവവലയ്ക്കു സമീപം പൂമറ്റത്തുകുടി സുകുമാരന്‍റെ മകൻ പി.എസ്. അനൂപ് (44) ആണ് മരിച്ചത്. ആലപ്പുഴ നൂറനാട് ആയിരുന്നു സംഭവം. ചക്ക ഇടുബോൾ പൊട്ടാതിരിക്കാനായി ബെഡ് നിലത്തിട്ടിരുന്നു.

ഈ ബെഡിൽ വീണ ചക്ക തെറിച്ച് സമീപത്തു നിൽക്കുകയായിരുന്ന അനൂപിന്‍റെ ദേഹത്ത് പതിക്കുകയായിരുന്നു.

നെഞ്ചിനും കഴുത്തിനും ഇടയിലാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അനൂപ് രാത്രിയോടെ മരിച്ചു. അമ്മ: ആനന്ദവല്ലി. സഹോദരിമാർ: മിനി, സിനി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com