60 അങ്കണവാടികൾ സ്മാർട്ട്: ഇത് പുതിയ കളമശേരി മാതൃക

മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ട് ആക്കാൻ ചെലവായത് 95 ലക്ഷം രൂപ. പദ്ധതി പൂർത്തിയാക്കിയത് ബിപിസിഎൽ - കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ.
കളമശേരിയിലെ ഒരു അങ്കണവാടി.
കളമശേരിയിലെ ഒരു അങ്കണവാടി.

കളമശേരി: ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ട് ആവുന്ന അപൂർവ നേട്ടവുമായി കളമശേരി. കണ്ടുശീലിച്ച അങ്കണവാടികൾക്ക് പകരം കുരുന്നുകൾക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന വിധത്തിലാണ് കളമശേരി നിയമസഭാ മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ടായിരിക്കുന്നത്.

60 അങ്കണവാടികൾ സ്മാർട്ടാക്കാൻ 95.61 ലക്ഷം രൂപയുടെ പദ്ധതിയാണ് മണ്ഡലം എംഎൽഎ കൂടിയായ വ്യവസായ മന്ത്രി പി. രാജീവ് ആവിഷ്കരിച്ചത്. ബിപിസിഎൽ - കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ പദ്ധതി പൂർത്തിയാക്കി. 'അങ്കണവാടികൾക്ക് ഒപ്പം' എന്നാണ് പദ്ധതിയുടെ പേര്.

ശിശു സൗഹൃദമായ വിശാലമായ ക്ലാസ് റൂം, ആകർഷകമായ പെയിന്‍റിംഗും കലാരൂപങ്ങളും, അർധചന്ദ്രാകൃതിയിലുള്ള പ്രത്യേക ഇരിപ്പിടങ്ങൾ, കുട്ടികളുടെ കണ്ണുകൾക്കും കൈകൾക്കും ഇണങ്ങിയ ഫർണിച്ചറുകൾ, സുരക്ഷിതമായ ഫൈബർ ഫ്ളോറിംഗ്, സൗണ്ട് സിസ്റ്റം, ക്ളാസ് മുറികൾക്ക് പുറത്ത് കളിയുപകരണങ്ങൾ, ആധുനിക സൗകര്യങ്ങളോടെ കളിക്കാനുള്ള സ്ഥലം, ക്രിയേറ്റിവ് സോൺ, സൗകര്യങ്ങൾ വർധിപ്പിച്ച അടുക്കള, ഭക്ഷ്ണം കഴിക്കാനുള്ള പ്രത്യേക ഇടം, പ്രാഥമിക സൗകര്യത്തിനുള്ള മുറികൾ തുടങ്ങി നിലവിലുള്ള അങ്കണവാടികളുടെ സങ്കല്പം തന്നെ തിരുത്തിക്കുറിക്കുന്ന സവിശേഷതകളോടെയാണ് സ്മാർട്ട് അങ്കണവാടികൾ മുഖം മാറിയത്.

സമഗ്ര ശിശു വികസന പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ അങ്കണ വാടികളെ സമൂലം പരിഷ്കരിക്കുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കളമശേരിയിലും പദ്ധതി നടപ്പാക്കിയത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് ഊന്നൽ നൽകുന്ന തരത്തിലാകും പദ്ധതിയുടെ കീഴിൽ ഓരോ അങ്കണവാടിയും നിർമിച്ചത്.

കളമശേരിയിലെ ഒരു അങ്കണവാടി.
കളമശേരിയിലെ ഒരു അങ്കണവാടി.

കളമശേരി നഗരസഭയിൽ 12, കുന്നുകര 5, ഏലൂർ - 8, ആലങ്ങാട് 11, കടുങ്ങല്ലൂർ 11, കരുമാല്ലൂർ 13 എന്നിങ്ങനെയാണ് സ്മാർട്ടാവുന്ന അങ്കണവാടികളുടെ തദ്ദേശസ്ഥാപനങ്ങൾ തിരിച്ചുള്ള എണ്ണം. കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പദ്ധതിയുടെ നിർവഹണ ഏജൻസിയായി പ്രവർത്തിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com