മോദി സർക്കാർ ശ്രമിക്കുന്നത്‌ ജാതീയമായ വേർതിരിവിന്: കെ.എൻ സുഗതൻ

മോദി സർക്കാർ ശ്രമിക്കുന്നത്‌ ജാതീയമായ വേർതിരിവിന്: കെ.എൻ സുഗതൻ

സി .പി ഐ ആലുവ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എൻ കെ കുമാരൻ അധ്യക്ഷത വഹിച്ചു.

ആലുവ: കോർപ്പറേറ്റുകളെ കൂടെ നിർത്തി രാജ്യത്ത് ജാതീയമായ വിവേചനം സൃഷ്ടിച്ച് വീണ്ടും അധികാരം പിടിക്കാനുള്ള ഗൂഢ തന്ത്രമാണ് നരേന്ദ്രമോദി നടത്തുന്നതെന്ന് സി.പി ഐ നേതാവ് അഡ്വ: കെ.എൻ സുഗതൻ ആരോപിച്ചു. സിപിഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി "ബി.ജെ പി യെ പുറത്താക്കൂ .. രാജ്യത്തെ രക്ഷിക്കൂ.." എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ 17 വരെ നടക്കുന്ന പ്രാദേശിക കാൽനട ജാഥയുടെ ഭാഗമായി എടത്തല ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

അദാനി മാരെയും അംബാനി മാരെയും കൂടെ നിർത്തി ജനാധിപത്യത്തെ പണാധിപത്യ മാക്കി മാറ്റി സംസ്ഥാന ഗവർണർമാർ മോദിയുടെ ദല്ലാളമാരായി മാറി പണം കൊടുത്ത് ജനാധിപത്യം വിലയ്ക്ക് വാങ്ങാൻ പറ്റാത്തിടത്ത് ജാതീയമായി വേർതിരിവുണ്ടാക്കി അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി വീണ്ടും സ്വയം പ്രഖ്യാപിത പ്രധാനമന്ത്രിയായി മാറാനാണ് മോദി ശ്രമിക്കുന്നത്. മണിപ്പൂരിൽ സ്ത്രീകളെ ഉടുതുണിയില്ലാതെ തെരുവിലൂടെ വലിച്ചിഴച്ചപ്പോഴും മൗനം തുടർന്ന മോദിയുടെ ലക്ഷ്യം അടുത്ത പാർലമെന്‍റ തെരഞ്ഞെടുപ്പും വോട്ട് ബാങ്കും മാത്രമായിരുന്നു.

പാർലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇന്ത്യയെ ഭാരത മാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിലും ജാതീയമായ ഗൂഢലക്ഷ്യങ്ങളാണെന്നും ഇതിനെതിരെ ജനങ്ങളെ ബോധവത്കരിച്ച് ബി.ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാൻ പുതിയ ഇന്ത്യാ മുന്നണി ശ്രമിക്കുമെന്നും അതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും വലിയ പങ്ക് വഹിക്കുവാനുണ്ടെന്നും കെ.എൻ സുഗതൻ പറഞ്ഞു. സി .പി ഐ ആലുവ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എൻ കെ കുമാരൻ അധ്യക്ഷത വഹിച്ചു. ആലുവ മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, പി.നവകുമാരൻ, ജാഥാ ക്യാപ്റ്റൻ കെ കെ സത്താർ, അഡ്വ: റൈജ അമീർ,അസ്സീസ് മൂലയിൽ, ജെ വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com