
ആലുവ മുനിസിപ്പൽ ഓഫിസ് കെട്ടിടം.
ആലുവ: ആലുവ നഗരസഭയുടെ സൈറൺ നിരോധിച്ച ഉത്തരവ് ജില്ലാ കലക്റ്റർ റദ്ദാക്കി. ദിവസേന നിശ്ചിത സമയങ്ങളിൽ നഗരസഭയിൽ മുഴക്കിയിരുന്ന സൈറൺ, ശബ്ദമലിനീകരണ തോത് കൂടിയെന്ന ഒരു വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ കലക്റ്റർ നിരോധിച്ചത്. ഇത് നഗരവാസികളുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തുടർന്ന് ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ജില്ലാ കലക്റ്ററുടെ ഉത്തരവ് പുനപ്പരിശോധിച്ച് പൂർവസ്ഥിതി പുനസ്ഥാപിക്കണമെന്നു കാണിച്ച് അപേക്ഷ സമർപ്പിച്ചിരുന്നു.
സൈറന്‍റെ പ്രവർത്തനം 60 വർഷമായി തുടർന്ന് വരുന്നതാന്നെന്നും പൊതു താത്പര്യം മുൻനിർത്തിയാണെന്നും ആയതിനാൽ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു ആവശ്യം.
ഇതേത്തുടർന്ന് ഡെപ്യൂട്ടി കലക്റ്റർ (ദുരന്ത നിവാരണം), അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ, പിസിബി എന്നിവരുമായി ജില്ലാ കലക്റ്റർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, സൈറൺ അടിക്കുമ്പോഴുള്ള സമയപരിധി 20 സെക്കൻഡായി ചുരുക്കിക്കൊണ്ട് പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകുകയായിരുന്നു.
സൈറന്‍റെ പ്രവർത്തനം അടിയന്തരമായി നിർത്തുന്നതിന് എറണാകുളം ജില്ലാ കലക്റ്റർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്
MV Correspondent
സൈറൺ1965 മുതൽ തുടർന്ന് വരുന്നതാണെന്നും പൊതുജനങ്ങൾക്ക് സമയത്തെപ്പറ്റി അറിയിപ്പ് നൽകാനാണെന്നതും കണക്കിലെടുത്താണ് നിരോധന ഉത്തരവ് പിൻവലിച്ചത്.