നിറഞ്ഞൊഴുകുന്ന ചപ്പാത്തിലൂടെ സാഹസികയാത്ര; ഒടുവിൽ ഡ്രൈവർ ജീവനും കൊണ്ടോടി, സ്കൂട്ടർ ഒലിച്ചു പോയി

ചപ്പാത്തിൽ കുടുങ്ങി നിന്ന സ്കൂട്ടർ വീണ്ടെടുക്കാൻ പിന്നീട് ടിപ്പർ ലോറിയുമായി എത്തി ശ്രമം നടത്തിയെങ്കിലും കനത്ത ഒഴുക്കില്‍ സ്കൂട്ടർ ഒഴുകിപ്പോയി.

കോതമംഗലം: അടിമാലി മുതിരപ്പുഴയ്ക്കു കുറുകേ വെള്ളം കുത്തിയൊഴുകുന്ന ചപ്പാത്തിലൂടെ സാഹസിക യാത്രയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ട് യുവാവ്. ഇടുക്കി, പനംകുട്ടി ചപ്പാത്തിലെ കുത്തൊഴുക്കിനെ അവഗണിച്ചാണ് സ്കൂട്ടർ യാത്രികൻ വണ്ടിയോടിച്ചത്. ഒടുവിൽ സ്കൂട്ടർ ഒഴുക്കില്‍പ്പെട്ടതോടെ യാത്രക്കാരൻ ഇറങ്ങി ഓടി. ചപ്പാത്തിൽ കുടുങ്ങി നിന്ന സ്കൂട്ടർ വീണ്ടെടുക്കാൻ പിന്നീട് ടിപ്പർ ലോറിയുമായി എത്തി ശ്രമം നടത്തിയെങ്കിലും കനത്ത ഒഴുക്കില്‍ സ്കൂട്ടർ ഒഴുകിപ്പോയി.

കല്ലാര്‍കുട്ടി ഡാമടക്കം തുറന്നതിനാല്‍ ഇവിടെ ശക്തമായ ഒഴുക്കായിരുന്നു. ഇതുവഴി സഞ്ചരിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു യുവാവിന്‍റെ യാത്ര.എന്നാല്‍ ചപ്പാത്തിന്‍റെ മധ്യത്തിലെത്തിയപ്പോഴാണ് ബൈക്ക് ഒഴുക്കില്‍പ്പെട്ടത്. ഇതോടെ ഇയാള്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com